06 December Sunday

മഴ കനത്തു; ഇന്നും മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കോഴിക്കോട്‌
ജില്ലയിൽ  നഗര–-ഗ്രാമ മേഖലകളിലാകെ വെള്ളിയാഴ്‌ച കനത്ത മഴ പെയ്‌തു. വടകര മേഖലയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. കോഴിക്കോട്ട്‌ 62.8 മില്ലിമീറ്ററും കൊയിലാണ്ടിയിൽ 49ഉം വടകരയിൽ 105.8 മില്ലിമീറ്ററും മഴ കിട്ടി. പുലർച്ചെ തുടങ്ങിയ മഴ രാത്രി വൈകിയും നീണ്ടു. നഗരത്തിൽ മാവൂർ റോഡ്‌ വെള്ളക്കെട്ടായി.  
ജില്ലയിൽ ശനിയാഴ്‌ചയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിച്ചേക്കും. അഞ്ച്‌, ആറ്‌ തിയ്യതികളിൽ പച്ച അലർട്ടാണ്.  
അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ നിർദേശം നൽകി‌.  ശക്തമായ മഴ തുടരുകയാണെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കണം. അപകടമേഖലയിൽ ഉൾപ്പെട്ടവരെ മാറ്റിത്താമസിപ്പിക്കാനും നിർദേശിച്ചു. ജില്ലാ ഭരണകേന്ദ്രം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top