11 August Tuesday

ഇരുവഴിഞ്ഞിപ്പുഴയിൽ യുവാവ്‌ ഒഴുക്കിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
തിരുവമ്പാടി
പുല്ലൂരാംപാറ പത്തായപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോടഞ്ചേരി മഞ്ഞുവയൽ ചരനാലിൽ ജെയിംസ് (20) ആണ് ഒഴുക്കിൽപ്പെട്ടത്. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലോടെയാണ് സംഭവം. നാട്ടുകാരുടെ സഹകരണത്തോടെ തിരുവമ്പാടി പൊലീസും മുക്കത്തുനിന്ന് അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 
ശനിയാഴ്ചയും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top