09 August Sunday

കഞ്ചാവുമായി പൊലീസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
പയ്യോളി
മണിയൂർ സ്വദേശികളായ യുവാക്കളെ കഞ്ചാവുമായി പയ്യോളി പൊലീസ് പിടികൂടി. മണിയൂർ, പാലയാട്നട, വണ്ണാത്തിപ്പൊയിൽ അഖിൽ (29), പതിയാരക്കര തത്താടിക്കണ്ടി ടി കെ ശ്യാം(21) എന്നിവരാണ് പിടിയിലായത്. തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത‌് വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ സുമിത്ത് കുമാറും സംഘവുമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബലേനോ കാറിൽ നിന്നാണ‌് കഞ്ചാവ് പൊതി പിടികൂടിയത‌്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top