23 September Saturday

ദേശാഭിമാനി ഫോക്കസ്‌ കരിയർ ഫെസ്റ്റ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കോഴിക്കോട്‌ ദേശാഭിമാനിയും എക്‌സിമസ്‌ കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്റ്റഡീസും സംഘടിപ്പിക്കുന്ന ദേശാഭിമാനി ഫോക്കസ്‌ 2023 കരിയർ ഫെസ്റ്റ്‌ തിങ്കളാഴ്‌ച നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും.

കോഴിക്കോട്‌ 
ദേശാഭിമാനിയും എക്‌സിമസ്‌ കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്റ്റഡീസും സംഘടിപ്പിക്കുന്ന ദേശാഭിമാനി ഫോക്കസ്‌ 2023 കരിയർ ഫെസ്റ്റ്‌ തിങ്കളാഴ്‌ച നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഉപരിപഠനസാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടി രാവിലെ 9.30ന്‌ മേയർ ഡോ. ബീന ഫിലിപ്പ്‌  ഉദ്‌ഘാടനംചെയ്യും. ഡോ. ടി പി സേതുമാധവൻ, ഹരികിഷോർ എന്നിവർ സെമിനാർ നയിക്കും. ഹയർ സെക്കൻഡറി, എസ്‌എസ്‌എൽസി പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ സമാപനസമ്മേളനത്തിൽ ദേശാഭിമാനി അനുമോദിക്കും. എ പ്ലസുകാർ മാർക്ക്‌ലിസ്‌റ്റിന്റെ പകർപ്പുമായി എത്തണം. ഓൺലൈനിലോ ഫോൺ വഴിയോ രജിസ്‌റ്റർ ചെയ്‌തവർക്കാണ്‌ പ്രവേശനം. സ്‌പോട്ട്‌ രജിസ്‌ട്രേഷൻ ഇല്ല. രജിസ്റ്റർ ചെയ്‌തവർ ഒമ്പതിനുമുമ്പ്‌ എത്തണം.9.30ന്  ശേഷം  രജിസ്ട്രേഷൻ ഉണ്ടാവില്ല.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top