15 May Saturday

മലയോരം ആവേശ ലഹരിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
മുക്കം
തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചതിന്റെ ആവേശ ലഹരിയിൽ മലയോരം. തുടർച്ചയായി രണ്ടാം തവണയാണ് മണ്ഡലം എൽഡിഎഫ് നേടുന്നത്. ജോർജ് എം തോമസ് എംഎൽഎ  നടപ്പാക്കിയ വികസന മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് മലയോര ജനത അദ്ദേഹത്തിന്റെ പിൻഗാമിയായി ലിന്റൊയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 54,471 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിനെയാണ് 4643 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലിന്റോ മറികടന്നത്. വീടുകളിൽ പടക്കം പൊടിച്ചും മധുരം വിളമ്പിയും ലിന്റോയുടെ വിജയം മലയോരം ആഘോഷമാക്കി. സമൂഹമാധ്യമങ്ങളിൽ  ജനം ആവേശം പങ്കുവച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top