28 May Thursday

ലോക്ക് ഡൗണാവാത്ത സേവനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
പേരാമ്പ്ര 
ലോക്ക് ഡൗൺ കാലം സൗജന്യസേവനത്തിനുള്ള അവസരമാക്കിയിരിക്കുകയാണ് മൊബൈൽ ഫോൺ ടെക്‌നീഷ്യനായ ഉനൈസ്.   വീടുകളിൽ കഴിയുന്നവർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമെല്ലാം  മൊബൈൽ ഫോൺ  അത്യാവശ്യമായ കാലമാണിത്.   ഈ ഘട്ടത്തിൽ ഫോൺ തകരാറിലായാലുള്ള പ്രതിസന്ധി ഓർക്കാനേ പറ്റില്ല. എന്നാൽ ഇത്തരക്കാർക്ക് സഹായം നൽകാൻ കിഴക്കൻ പേരാമ്പ്രയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആശാരിക്കണ്ടി ഉനൈസുണ്ട്. 
പേരാമ്പ്ര ടൗണിൽ ആൽഫ മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തുന്ന  ഉനൈസ്‌ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി വീട്ടിലേക്ക് മാറ്റി. ഒരു മുറി ഇതിനായി സജ്ജീകരിച്ചു. കൈയുറയും സാനിറ്റൈസറും അടക്കമുള്ള മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ് ജോലി. ഇതിനിടയിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ഫയർഫോഴ്സിനുമെല്ലാം സൗജന്യസേവനം ചെയ്യാൻ തീരുമാനിക്കുന്നത്. ബന്ധപ്പെടുന്നവരുടെ അടുക്കലെത്തി ഫോൺ വാങ്ങി വീട്ടിൽ കൊണ്ടുപോയി നന്നാക്കി തിരിച്ചെത്തിക്കും. 
പേരാമ്പ്രയുടെ 10 കിലോമീറ്റർ പരിധിയിൽ സേവനം ലഭിക്കും. ഉനൈസിന്റെ സേവനമാതൃക കണക്കിലെടുത്ത് ബൈക്കിൽ യാത്രാവിലക്കില്ലാതെ സഞ്ചരിക്കാൻ പേരാമ്പ്ര പൊലീസ് ഇയാൾക്ക് പ്രത്യേക ഐഡന്റിറ്റി കാർഡും അനുവദിച്ചു. സേവനത്തിനായി 7356245904 നമ്പറിൽ ബന്ധപ്പെടാം.
 

 

പ്രധാന വാർത്തകൾ
 Top