06 December Friday

സൗഹൃദംനടിച്ച്‌ സ്വർണവുമായി മുങ്ങിയ യുവാവിനെ കസ്റ്റഡിയിൽ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
എലത്തൂർ
സൗഹൃദം നടിച്ച് പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ കടംവാങ്ങി പണയംവച്ച് തിരിച്ചുനൽകാതെ മുങ്ങിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ്  കസ്റ്റഡിയിൽ വാങ്ങി. കോട്ടയം വൈക്കം സ്വദേശി ഹിജാസിനെയാണ് തെളിവെടുപ്പിനായി എലത്തൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്‌. 
ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്‌. ഇരുവരും കോട്ടയത്ത് ഒരു കോളേജിലായിരുന്നു പഠിച്ചത്‌. ഈ പരിചയത്തിലാണ്‌ യുവതിയിൽനിന്ന് ഇയാൾ സ്വർണം കടം വാങ്ങിയത്. നിരവധി തവണകളായി 36 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ വാങ്ങിയതായി പരാതിയിൽ പറയുന്നു.  
ബാങ്കിൽ ജോലി ലഭിച്ചിട്ടുണ്ടെന്നും സ്വർണം പണയം വച്ചാൽ മാത്രമേ ജോലി സ്ഥിരപ്പെടുകയുള്ളുവെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ആഭരണങ്ങൾ നൽകിയതെന്നുമാണ് യുവതിയുടെ മൊഴി. 
പ്രധാന വാർത്തകൾ
 Top