09 November Saturday

കേരള ബാങ്കിലെ ഒഴിവുകൾ നികത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്
കേരള ബാങ്കിലെ ഒഴിവുള്ള മുഴുവൻ തസ്‌തികകളിലും നിയമനം നടത്തണമെന്ന്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റീജണൽ ഓഫീസ് നഗറിൽ (സഖാവ് കെ ഷഗീല, ആർ കെ രമേശ് നഗർ) നടന്ന സമ്മേളനം കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനംഅചെയ്തു.  
ജില്ലാ സെക്രട്ടറി പി പ്രേമാനന്ദൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ടി പി അഖിൽ കണക്കും  സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു, കെബിഇഎഫ് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ടി ആർ രമേഷ്, എൻ മീന, വി ആർ ഗോപകുമാർ, കെ കെ റീന, കെ സുരേഷ് എന്നിവർ സംസാരിച്ചു. എ ആശ അനുസ്മരണ പ്രമേയവും ഒ രമേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി  ബി എൻ  പ്രജീഷ് കുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ എ ദിപേഷ്  നന്ദിയും പറഞ്ഞു.  വിരമിച്ച ജീവനക്കാർക്കുള്ള സ്‌നേഹാദരവും അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി. 
ഭാരവാഹികൾ: എം വി ധർമജൻ (പ്രസിഡന്റ്‌), എ ആശ, എൻ എ ദീപേഷ്, ഇ എം പ്രശാന്തൻ (വൈസ് പ്രസിഡന്റുമാർ), ടി പി അഖിൽ (സെക്രട്ടറി), എൻ മിനി, രവീന്ദ്രൻ, രമേശൻ (ജോ. സെക്രട്ടറിമാർ), ബി എൻ പ്രജീഷ് കുമാർ (ട്രഷറർ),  വി പി രാഗിഷ(വനിതാ സബ്കമ്മിറ്റി കൺവീനർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top