09 December Friday
സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കുന്നു

പയ്യോളിയിൽ മോഡൽ 
ഫിഷിങ്‌ വില്ലേജ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

മോഡൽ ഫിഷിങ്‌ വില്ലേജ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാണ്ടികശാലവളപ്പിൽ കോളനി കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പയ്യോളി

തീരദേശ മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മോഡൽ ഫിഷിങ്‌ വില്ലേജ് പദ്ധതി പയ്യോളിയിലും ഉടൻ യാഥാർഥ്യമാക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. സംസ്ഥാനത്ത്‌ പൊന്നാനി, തലശേരിയിലെ തലായി, പയ്യോളി എന്നിവിടങ്ങളിലാണ്‌ പദ്ധതിക്കായി തെരഞ്ഞെടുത്തത്‌. 
ഇതിന്റെ ഭാഗമായി പയ്യോളിയിലെ പാണ്ടികശാലവളപ്പിൽ കോളനി, ഇയ്യോത്തിൽ കോളനി എന്നിവിടങ്ങൾ എംഎൽഎ സന്ദർശിച്ചു. ഈമാസംതന്നെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം ഉണ്ടാക്കുമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്. 
പയ്യോളി നഗരസഭാ പ്രദേശത്തെ ഈ രണ്ട് കോളനികളിലും മഴക്കാലത്ത്‌ വെള്ളം കെട്ടിനിന്ന് വീടുകളും പരിസരങ്ങളും മലിനപ്പെടുന്ന  സാഹചര്യമുണ്ട്‌. 
നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീക്, കൗൺസിലർമാരായ ടി ചന്തു, വി കെ അബ്ദുറഹിമാൻ, എ പി റസാക്ക്, പി വി പത്മശ്രി, എക്സിക്യുട്ടീവ് എൻജിനിയർ എം എസ് രാകേഷ്, അസി. എൻജിനിയർമാരായ ഷീന, കെ ജിത്തു, സിപിഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറി പി വി സചീന്ദ്രൻ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top