28 September Tuesday

1772 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
കോഴിക്കോട്‌
ജില്ലയിൽ തിങ്കളാഴ്‌ച 1772 പേർക്ക്‌ കോവിഡ്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം 1734.  ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വന്ന ഏഴുപേർക്കും മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം. 14,362 പേരെ പരിശോധിച്ചു.  രോഗമുക്തി 1592. 12.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  
●ഉറവിടം വ്യക്തമല്ലാത്തവർ:  അത്തോളി - 1, ചെക്യാട് - 1, എടച്ചേരി - 1, ഫറോക്ക് - 3, കുന്നുമ്മൽ - 2, മൂടാടി - 1, നാദാപുരം - 4, പേരാമ്പ്ര - 4, പുറമേരി - 5, തൂണേരി - 2, വളയം - 4. ● ഇതര സംസ്ഥാനം:  കോർപറേഷൻ - 4, പെരുവയൽ - 3. ● സമ്പർക്കം : കോർപറേഷൻ 377, അരിക്കുളം 9, അത്തോളി 12,  ആയഞ്ചേരി 23, അഴിയൂർ 2, ബാലുശേരി 12 ,ചക്കിട്ടപാറ 24,  ചങ്ങരോത്ത് 17,  ചാത്തമംഗലം 13,  ചെക്കിയാട് 12,  ചേളന്നൂർ 26, ചേമഞ്ചേരി 15,  ചെങ്ങോട്ടുകാവ് 9,  ചെറുവണ്ണൂർ 19,  ചോറോട് 13,  എടച്ചേരി 7,  ഏറാമല 10,  ഫറോക്ക്  38,  കടലുണ്ടി 48,  കക്കോടി 20,  കാക്കൂർ 8,  കാരശേരി 29, കട്ടിപ്പാറ 8,  കാവിലുംപാറ 15,  കായക്കൊടി 1,  കായണ്ണ 6, കീഴരിയൂർ 8, കിഴക്കോത്ത് 9,  കോടഞ്ചേരി 13, കൊടിയത്തൂർ 29,  കൊടുവള്ളി 119,  കൊയിലാണ്ടി 71, കൂടരഞ്ഞി 36,  കൂരാച്ചുണ്ട് 12,  കൂത്താളി 8,  കോട്ടൂർ 24,  കുന്നമംഗലം 62,  കുന്നുമ്മൽ 6,  കുരുവട്ടൂർ 13, കുറ്റ്യാടി 8, മടവൂർ 5,  മണിയൂർ 7,  മരുതോങ്കര 6,  മാവൂർ 3,  മേപ്പയ്യൂർ 2,  മൂടാടി 10,  മുക്കം 9,  നാദാപുരം 3,  നടുവണ്ണൂർ 6,  നന്മണ്ട 3,  നരിക്കുനി 9,  നരിപ്പറ്റ 13,  നൊച്ചാട് 28,  ഒളവണ്ണ 44,  ഓമശേരി 21,  ഒഞ്ചിയം 7,  പനങ്ങാട് 32,  പയ്യോളി 37,  പേരാമ്പ്ര 19,  പെരുമണ്ണ 12,  പെരുവയൽ 5,  പുറമേരി 12,  പുതുപ്പാടി 26,  രാമനാട്ടുകര 30, തലക്കുളത്തൂർ 3,  താമരശേരി 20,  തിക്കോടി 5, തിരുവള്ളൂർ 13,  തിരുവമ്പാടി 30,  തുറയൂർ 6,  ഉള്ള്യേരി 16,  ഉണ്ണികുളം 12,  വടകര 47,  വളയം 3,  വാണിമേൽ 4,  വേളം 6,  വില്യാപ്പള്ളി 9.
 
ഇന്നലെ പരിശോധിച്ചത്‌ 19,509 പേരെ
സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിന് തടയിടാൻ പരിശോധന വർധിപ്പിച്ച് ജില്ലാ ഭരണനേതൃത്വം. മെഗാ പരിശോധനയിൽ 19,509 പേർ പങ്കെടുത്തു. സർക്കാർ സംവിധാനത്തിലൂടെ 15,092 പേരാണ് രോഗനിർണയം നടത്തിയത്. 10,286 ആന്റിജൻ പരിശോധന നടത്തിയതിൽ 1425 പേർക്ക് കോവിഡ്   സ്ഥിരീകരിച്ചു. 13.85 ശതമാനമാണ് ടിപിആർ. 4806 പേർ ആർടിപിസിആർ പരിശോധന നടത്തി.
സ്വകാര്യമേഖലയിൽ 4417 പേരാണ് പരിശോധനക്ക്‌ വിധേയരായത്. ഇതിൽ 2423 ആന്റിജനും 1912 ആർടിപിസിആറുമാണ്‌. 82 പേർ ട്രൂനാറ്റ്, സിബി നാറ്റ് തുടങ്ങിയ പരിശോധനകളും നടത്തി. ഇതുവരെ 29,03,970 സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. 3,66,101 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top