24 September Friday

നാദാപുരം ഉപകേന്ദ്രം : വിവാദം തെറ്റിദ്ധരിപ്പിക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
നാദാപുരം
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിന്റെ നിർമാണത്തിന്‌ സർക്കാർ അനുവദിച്ച തുക തിരിച്ചുപിടിച്ചെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ അക്കാദമി സെക്രട്ടറി റസാഖ്‌ പയമ്പ്രോട്ട്‌ അറിയിച്ചു. ഉപകേന്ദ്രം നിർമിക്കുന്നതിനായി ഒരു കോടി രൂപയാണ്‌ സാംസ്‌കാരിക വകുപ്പ്‌ അനുവദിച്ചത്‌. 
നിർമാണ പ്രവൃത്തി പൂർത്തിയായെങ്കിലും നിർമാണ ചുമതലയുള്ള സ്ഥാപനം ബില്ല്‌ സമർപ്പിച്ചിട്ടില്ലാത്തതിനാൽ തുക അക്കാദമിയുടെ പ്ലാൻഫണ്ടിൽ ശേഷിച്ചു. ബില്ല്‌ സമർപ്പിക്കുന്ന മുറയ്‌ക്ക്‌ തുക അനുവദിക്കും.
സാമ്പത്തിക വർഷാവസാനം സാധാരണ വർഷങ്ങളിൽ ചെയ്യാറുള്ളത്‌    തിരിച്ചുപിടിക്കുകയും പുതിയ സാമ്പത്തിക വർഷത്തിൽ തിരികെ അക്കാദമിയുടെ അക്കൗണ്ടിലേക്കുതന്നെ തിരികെ തരുന്നതുമാണ്‌. ഇക്കാര്യത്തിലും അത്‌ മാത്രമാണ്‌ സംഭവിച്ചത്‌.  ട്രഷറി ഇടപാടുകളിൽ വർഷാവസാനമുള്ള സ്വാഭാവിക ക്രമപ്പെടുത്തൽ എന്നതിനപ്പുറം മറ്റു വിവാദങ്ങൾക്ക്‌ പ്രസക്തിയില്ല. പ്രവൃത്തിയുടെ പുരോഗതിക്കനുസരിച്ച്‌ സമർപ്പിക്കുന്ന ബില്ല്‌ പരിശോധിച്ച്‌ തുക അനുവദിക്കുന്നത്‌ കൊണ്ടോട്ടി സബ്‌ട്രഷറി മുഖാന്തരമാണ്‌. മാർച്ച്‌ 31ന്‌ തിരിച്ചുപിടിച്ച തുക തിരികെ നൽകാനും  ഉത്തരവായിട്ടുണ്ട്‌.  കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഉദ്‌ഘാടനവും നടന്ന കെട്ടിടത്തെക്കുറിച്ചാണ്‌ ഇത്തരത്തിൽ വിവാദം ഉയർത്തുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.  ഫെബ്രുവരി പത്തിനായിരുന്നു കെട്ടിടത്തിന്റെ ഉദ്‌ഘാടനം. കോവിഡ്‌    നിയന്ത്രണം തുടരുന്നതിനാൽ കേന്ദ്രത്തിൽ മാപ്പിളപ്പാട്ട്‌ ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും  മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top