24 September Thursday

11,880 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
 കോഴിക്കോട്‌
പുതുതായി വന്ന 527 പേർ ഉൾപ്പെടെ ജില്ലയിൽ 11,880 പേർ നിരീക്ഷണത്തിൽ. ഇതുവരെ 78,962 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 123 പേർ ഉൾപ്പെടെ 789 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 241 പേർ മെഡിക്കൽ കോളേജിലും 81 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 97 പേർ എൻഐടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 104 പേർ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 197 പേർ എൻഐടി മെഗാ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 22 പേർ മണിയൂർ എഫ്എൽടിസിയിലും 47 പേർ എഡബ്ല്യുഎച്ച് എഫ്എൽടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 114 പേർ ഡിസ്ചാർജ്‌ ആയി.
    1957 സ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ആകെ 65,510 സ്രവ  സാമ്പിളുകൾ അയച്ചതിൽ 64,228 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 62,670 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളിൽ 1282 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. പുതുതായി വന്ന 182 പേർ ഉൾപ്പെടെ ആകെ 3455 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 612 പേർ ജില്ലാ ഭരണവിഭാഗം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും, 2783 പേർ വീടുകളിലും, 60 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 12 പേർ ഗർഭിണികളാണ്. ഇതുവരെ 26,298 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top