23 September Wednesday

പുത്തൻ വിദ്യാഭ്യാസ നയം, എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
 കോഴിക്കോട്‌
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയും കച്ചവട വസ്തുവാക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. വിദ്യാഭ്യാസ നയത്തിന്റെ ആമുഖം കത്തിച്ചായിരുന്നു എസ്‌എഫ്‌ഐ  പ്രതിഷേധം. ജില്ലയിൽ എണ്ണായിരത്തിൽ അധികം വിദ്യാർഥികൾ സമരത്തിൽ അണിചേർന്നു. ജില്ലാ സെക്രട്ടറി ടി അതുൽ,  പ്രസിഡന്റ്‌ ആർ സിദ്ധാർഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സിനാൻ ഉമ്മർ, എം കെ ബിബിൻരാജ്, എം ആതിര, അലൈഡ ഗിരീഷ്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ അണിചേർന്നു. വരും ദിവസങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും വിദ്യാഭ്യാസ വിചക്ഷണരെയും പങ്കെടുപ്പിച്ച് നവമാധ്യമങ്ങളിലൂടെ സംവാദ പരിപാടികളും ചർച്ചാവേദികളും സംഘടിപ്പിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top