18 September Wednesday

ബാലുശേരി-–- കോഴിക്കോട് റൂട്ടിൽ ചെയിൻ സർവീസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
ബാലുശേരി 
 ബാലുശേരി- –-കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങുന്നു.   12 മുതൽ ആരംഭിക്കുന്ന ചെയിൻ സർവീസ് ഇരു ദിശകളിലേക്കും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പത്തുമിനിറ്റ്‌ ഇടവേളകളിലാണ് ട്രിപ്പുകൾ. ഇതിനായി കോഴിക്കോട് ഡിപ്പോയിൽനിന്ന്‌ അഞ്ചും, താമരശേരി ഡിപ്പോയിൽനിന്ന് നാലും ബസ്സുകളാണ് ഒരുക്കുന്നത്. പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമം അവസാന ഘട്ടത്തിലാണ്.  കക്കയം, കൂരാച്ചുണ്ട്, കൂട്ടാലിട, വയലട, തലയാട്, പനങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കുകൂടി ചെയിൻ സർവീസ് സഹായകമാകും.
പ്രധാന വാർത്തകൾ
 Top