18 August Thursday

കൊയിലാണ്ടി പുറംകടലിൽ തോണി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അപകടത്തിൽപ്പെ ട്ട ഫെെബർ തോണി ഹാർബറിലേക്ക് എത്തിക്കുന്നു

കൊയിലാണ്ടി 
കടൽക്ഷോഭത്തിൽ ഫൈബർ തോണി മറിഞ്ഞ്‌ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശികളായ പരപ്പിൽ മൊയ്തീൻ കുട്ടി (69), കാരക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (45), പയ്യോളി സ്വദേശി മുസ്തഫ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ശനി രാവിലെ പത്തോടെ കൊയിലാണ്ടി ഹാർബറിലെ പുറംകടലിലാണ് അപകടം. മീൻപിടിച്ച്‌ തിരിച്ചുവരുന്നതിനിടെ റൂബിയാൻ തോണിയാണ് മറിഞ്ഞത്. തെറിച്ചുവീണ മത്സ്യത്തൊഴിലാളികളെ മറ്റൊരു തോണിയിലെ തൊഴിലാളികൾ രക്ഷിച്ചു. തോണി പാടെ തകർന്നു. എൻജിനും കേടുപാട് പറ്റി. വലയും തോണിയിലെ മത്സ്യവും നശിച്ചു.  കോസ്റ്റ് ഗാർഡ് എത്തി  തോണി ഹാർബറിലെത്തിച്ചു. ഒന്നര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top