11 August Tuesday

ബസ്‌ ടിക്കറ്റിനും ഇനി പോസ്‌റ്റോഫീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
കോഴിക്കോട്‌
കത്തും കമ്പിയും അയക്കാനില്ലെന്ന്‌ കരുതി പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ പോകാതിരിക്കണ്ട. മൊബൈൽ റീചാർജ്‌ ചെയ്യാനും ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുമൊക്കെ ഇനി പോസ്‌റ്റ്‌ ഓഫീസിൽ പോയാൽ മതി‌.  സാധാരണക്കാരന്‌ എല്ലാ ഡിജിറ്റൽ സേവനവും ലഭ്യമാക്കുന്നതിനുള്ള കോമൺ സർവീസ്‌ സെന്റർ കോഴിക്കോട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിൽ തുടങ്ങി. പ്രധാന കൗണ്ടറിനോട്‌ ചേർന്ന്‌ സജ്ജീകരിച്ച സെന്ററിൽ സാധാരണ നിരക്കിൽ എല്ലാ സേവനങ്ങളും ലഭിക്കും. 
പാൻകാർഡ്‌, പാസ്‌പോർട്ട്‌, ലൈഫ്‌ ഇൻഷുറൻസ്‌ പുതുക്കൽ, വൈദ്യുതി ബിൽ, കുടിവെള്ള ബിൽ, മൊബൈൽ –-ഡിടിഎച്ച്‌ റീചാർജുകൾ തുടങ്ങിയവയാണ്‌ നൽകുന്നത്‌. രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ അഞ്ചുവരെ സേവനം ലഭിക്കും. കോഴിക്കോട്‌ പോസ്‌റ്റൽ ഡിവിഷന്റെ കീഴിലുള്ള വയനാട്‌ പുൽപ്പള്ളി പോസ്‌റ്റ്‌ ഓഫീസിലും സെന്റർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്‌. സംസ്ഥാന സർക്കാർ അക്ഷയ മാതൃകയിലാണ്‌ കേന്ദ്രം പോസ്‌റ്റൽ ഡിപ്പാർട്ട്‌മെന്റ്‌ വഴി കോമൺ സർവീസ്‌ സെന്റർ ആരംഭിച്ചത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top