21 August Wednesday

റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

  

വടകര 
വടകര–-തിരുവള്ളൂർ റോഡിൽ നാരായണനഗരം മുതൽ ഇല്ലത്തുതാഴ വരെയുള്ള ഭാഗങ്ങളിലെ  സ്വകാര്യവ്യക്തിക‌ളുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഡിവൈഎഫ‌്ഐ മേമുണ്ട മേഖലാ കമ്മിറ്റി വടകര പിഡബ്ല്യുഡി റോഡ് വിഭാഗം എൻജിനീയർക്ക് പരാതി നൽകി. നാരായണനഗരം മുതൽ ഇല്ലത്തുതാഴ വരെയുള്ള നാല് കിലോമീറ്റർ റോഡിന്റെ ടാറിങ‌് പ്രവൃത്തികൾ ആരംഭിച്ചിരിക്കുകയാണ്. 
മുമ്പ‌് നല്ല വീതിയുണ്ടായിരുന്ന ഈ റോഡിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. റോഡിന് ഇരുവശവും സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിലാണ് ഉള്ളത്. ഓവുചാലുകൾ ഇല്ലാതായതോടെ മഴ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. കനത്ത മഴ പെയ്താൽ മേപ്പയിൽ,  കുട്ടോത്ത‌് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്ന് യാത്ര ദുരിതത്തിലാക്കുന്നു.  
റോഡ‌് പുനർനിർമാണം നടക്കുന്ന സാഹചര്യത്തിൽ റോഡിന്റെ നാല് കിലോമീറ്റർ വരുന്ന ഭാഗം കൃത്യമായി അളന്ന് അക്വയർ ചെയ്യണം. 
കൈയേറിയ ഭാഗങ്ങൾ ഒഴിപ്പിച്ച് മുഴുവൻ ഭാഗങ്ങളിലും ഓവുചാൽ നിർമിക്കണം. റോഡിന്റെ ശോച്യാവസ്ഥ ഇല്ലാതാക്കാനായി ആധുനിക രീതിയിൽ നിർമാണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top