താമരശേരി
പത്തൊമ്പതുകാരിയായ വിദ്യാർഥിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു. പുതുപ്പാടിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിയെയാണ് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ ഇറക്കിവിട്ടത്. ലഹരിവസ്‌തുനൽകി പീഡിപ്പിച്ചതായാണ് സൂചന.
കഴിഞ്ഞമാസം 30ന് പകൽ മൂന്നോടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് താമസസ്ഥലത്തുനിന്ന് ഇറങ്ങിയ കുട്ടി കോളേജിൽ തിരിച്ചെത്താത്തതിനാൽ വീട്ടിൽ അറിയിക്കുകയും തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിൽ വ്യാഴം ഉച്ചയോടെ ചുരത്തിൽ ഇറക്കിവിട്ട് യുവാവ് കടന്നുകളഞ്ഞു.
മുൻപരിചയമുണ്ടായിരുന്ന യുവാവ് തന്റെ സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിടുന്നതിന് ഒപ്പം പോകണമെന്ന് ധരിപ്പിച്ചു എറണാകുളത്ത് എത്തിച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
താമരശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം താമരശേരി കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി എടുത്തശേഷം പെൺകുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു. താമരശേരി ഡിവൈഎസ്‌പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..