03 July Friday

ആദിവാസി വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
നാദാപുരം 
വിലങ്ങാട് അടുപ്പിൽ കോളനിയിലെ വിദ്യാർഥികൾക്ക് സിപിഐ എമ്മിന്റെ കൈത്താങ്ങ്.  ഇന്റർനെറ്റ് സൗകര്യവും ടിവിയുമില്ലാത്ത കോളനിയിലെ വിദ്യാർഥിക്ക്‌ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ  സിപിഐ എം ഉരുട്ടി ബ്രാഞ്ചും വിലങ്ങാട് ലോക്കൽ കമ്മിറ്റിയും ചേർന്ന് ടിവി യും ഇന്റർ നെറ്റ് കണക്‌ഷനും നൽകി.
 കോളനിയിലെ സാംസ്കാരിക നിലയത്തിൽ   ഒരുക്കിയ ക്ലാസിൽ  40  വിദ്യാർഥികളെത്തി.   സ്വിച്ച് ഓൺ സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു നിർവഹിച്ചു. വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി  വാസു അധ്യക്ഷനായി.കെ ടി  ബാബു, കെ ജെ ഇഗ്നേഷ്യസ്, ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ടി ടി സുനിൽ സ്വാഗതവും യു കെ  സിമി നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top