കോഴിക്കോട്
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് കെ സി അബു പുറത്തേക്ക്. പേരാമ്പ്ര മണ്ഡലത്തിൽ സാധ്യതാ ലിസ്റ്റിലുണ്ടായിരുന്നു അബു. പ്രാദേശികമായി എതിർപ്പുകളും യുവ പ്രവർത്തകർ മത്സരിക്കണമെന്ന വികാരം ശക്തമായതാണ് അബുവിന് വിനയായത്.
അതേസമയം പേരാമ്പ്രയിൽ സാധ്യതാ പട്ടികയിലുള്ള കെപിസിസി ഭാരവാഹി പി എം നിയാസിനെതിരെയും ശക്തമായ എതിർപ്പുണ്ട്. ഐ ഗ്രൂപ്പ് വിട്ട് കെ സി വേണുഗോപാൽ വിഭാഗത്തേക്ക് മാറിയ നിയാസിനെതിരെ എതിർവിഭാഗം വിവിധ ആരോപണങ്ങളുമായി രംഗത്തെത്തി. പട്ടിക പുതുക്കുന്ന തിരക്കിലാണ് ഡിസിസി നേതൃത്വം.
കൊയിലാണ്ടിക്കായുള്ള പിടിവലിയും കോൺഗ്രസിൽ ശക്തമായി. എ, ഐ, കെ സി വേണുഗോപാൽ വിഭാഗങ്ങളാണ് അവകാശവാദമുന്നയിക്കുന്നത്. എ ഗ്രൂപ്പിനുവേണ്ടി ഡിസിസി പ്രസിഡന്റ് യു രാജീവൻ, ഐ ഗ്രൂപ്പിനുവേണ്ടി എൻ സുബ്രഹ്മണ്യൻ, കെ സി വേണുഗോപാൽ വിഭാഗത്തിനായി കെ പി അനിൽകുമാർ എന്നിവർ. അതിനിടെ കൊയിലാണ്ടിയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നോക്കം പോയി. വിജയിക്കാമെന്ന വിശ്വാസമില്ലാത്തതും പ്രസിഡന്റ് പദം നഷ്ടപ്പെടുമെന്ന ഭീതിയുമാണ് കാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..