കോഴിക്കോട്
ജില്ലയിലെ 69 സ്‌കൂളുകൾക്ക് ചുറ്റുമതിലൊരുങ്ങുന്നു. കൂടുതലും പ്രൈമറി സ്‌കൂളുകളിലാണ് ചുറ്റുമതിലും ഗേറ്റും നിർമിക്കുന്നത്. സമഗ്രശിക്ഷ കേരളം 5.5 കോടി രൂപ ഇതിനായി അനുവദിച്ചു. സ്‌കൂളുകൾക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ കുട്ടികൾ അശ്രദ്ധമായി റോഡ് കടക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളുമുണ്ട്.
ചേളന്നൂർ ബിആർസി പരിധിയിൽ–- 7, ബാലുശേരി, കുന്നുമ്മൽ–- 4, കൊടുവള്ളി, കുന്നമംഗലം, തൂണേരി–- 5, തോടന്നൂർ, പേരാമ്പ്ര, മേലടി–- 3, വടകര, പന്തലായനി–- 1, കോഴിക്കോട്–-2, മാവൂർ–- 13 വീതം വിദ്യാലയങ്ങളിൽ ചുറ്റുമതിലൊരുങ്ങും. നടക്കാവ് യുആർസി പരിധിയിലെ അഞ്ചും സൗത്ത് യുആർസിയിലെ എട്ടും സ്‌കൂളുകളിലാണ് മതിൽ നിർമിക്കുകയെന്ന് ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കിം അറിയിച്ചു.
ശുചിമുറി നിർമാണം, സ്‌കൂൾ കെട്ടിടനവീകരണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കൽ എന്നിവയ്‌ക്കും ഫണ്ട് അനുവദിക്കും. മുഴുവൻ അംഗീകൃത പ്രീ -പ്രൈമറികളിലും ശിശുസൗഹൃദ ക്ലാസ് മുറി ഒരുക്കാൻ ബിൽഡിങ് ആസ് എ ലേണിങ് എയ്‌ഡ് പദ്ധതിയിൽ 2.80 കോടി രൂപയും അനുവദിച്ചു. 28 പ്രീ പ്രൈമറി സ്കൂളുകൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതോടെ 45 പ്രീ -പ്രൈമറികൾ ഹൈടെക്കാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..