കോഴിക്കോട്
അഖിലേന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷനും സ്വിഗി തൊഴിലാളികളുടെ സമര പ്രഖ്യാപനവും നടത്തി. ഓൺലൈനായി ഭക്ഷണവും സാധനസാമഗ്രികളും വിതരണം ചെയ്യുന്നവരാണ് സിഐടിയു നേതൃത്വത്തിൽ ഒത്തുചേർന്നത്. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ കവരുന്ന സ്വിഗിയുടെ പുതിയ പേ ഔട്ട് സംവിധാനം പിൻവലിക്കണമെന്നതുൾപ്പടെ 12 ആവശ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നത്.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ കൺവൻഷൻ ഉദ്ഘാടനംചെയ്തു. എം എം സുഭീഷ് അധ്യക്ഷനായി. അഖിലേന്ത്യാ ഗിഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് പത്മൻ, സി സി രതീഷ്, നൗഫൽ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ ജുനൈസ് സ്വാഗതവും ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..