02 February Thursday

സജീവന്റെ കുടുംബത്തിന് 
സർക്കാരിന്റെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
വടകര
വടകര പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച  കല്ലേരി കോലോത്ത് സജീവന്റെ കുടുംബത്തിന് സർക്കാരിന്റെ കരുതൽ. അമ്മക്കും അമ്മയുടെ സഹോദരിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജീവിതകാലം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.
വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം സ്റ്റേഷൻ പരിസരത്ത് സജീവൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സജീവന്റെ നിരാലംബരായ അമ്മ ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം  മാസം 3,000 രൂപ വീതം നൽകാനാണ് മന്ത്രിസഭാ തീരുമാനം. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top