23 January Sunday

ഒഞ്ചിയം, തിരുവമ്പാടി സമ്മേളനങ്ങൾക്ക്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
 
സിപിഐ എം ഒഞ്ചിയം, തിരുവമ്പാടി ഏരിയാ സമ്മേളനങ്ങൾക്ക്‌ പ്രൗഢോജ്വല തുടക്കം. എ കെ നാണു മാസ്റ്റർ, ഇ കെ ഗോപാലൻ മാസ്റ്റർ നഗറിൽ(കണ്ണൂക്കര) ചേർന്ന ഒഞ്ചിയം ഏരിയ സമ്മേളനത്തിന്‌ മുതിർന്ന ഏരിയാ കമ്മിറ്റിയംഗം കെ കെ കൃഷ്‌ണൻ പതാക ഉയർത്തിയതോടെയാണ്‌ തുടക്കമായത്‌.  
ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് രക്തസാക്ഷി സി കെ ചാത്തുവിന്റെ അനന്തരവൻ എം ദാമോദരൻ ഏരിയാ കമ്മിറ്റിയംഗം ഇ എം ദയാനന്ദന് കൈമാറിയ ദീപശിഖ  സമ്മേളന നഗരിയിൽ ഏരിയാ കമ്മിറ്റിയംഗം ആർ ഗോപാലൻ ജ്വലിപ്പിച്ചു.  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. വി പി ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി പി ചന്ദ്രശേഖരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ശ്രീധരൻ, കെ വി ലേഖ, കെ പി ജിതേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ വി ജിനീഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, പി വിശ്വൻ, എം മെഹബൂബ്, വി പി കുഞ്ഞികൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ ലതിക, കെ കെ ദിനേശൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പി കെ ദിവാകരൻ എന്നിവർ  പങ്കെടുക്കുന്നു. പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും പൂർത്തിയായി. വ്യാഴാഴ്‌ച സമ്മേളനം സമാപിക്കും.
കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ (മരിയൻ ഓഡിറ്റോറിയം) ചേർന്ന തിരുവമ്പാടി ഏരിയ സമ്മേളനത്തിന്‌ മുതിർന്ന ഏരിയാ കമ്മിറ്റി അംഗം വി കെ പീതാംബരൻ പതാക ഉയർത്തിയതോടെയാണ്‌ തുടക്കമായത്‌.  സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാർ  ഉദ്ഘാടനം ചെയ്തു. ജോണി ഇടശ്ശേരി രക്തസാക്ഷി പ്രമേയവും വി കെ വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോളി ജോസഫ്, ജലീൽ കൂടരഞ്ഞി, പുഷ്പ സുരേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 
ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ കെ പി ചാക്കോച്ചൻ സ്വാഗതം പറഞ്ഞു. റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ്, പൊതുചർച്ചകൾ പൂർത്തിയായി  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ രമേശ് ബാബു, പി കെ പ്രേംനാഥ് എന്നിവർ പങ്കെടുക്കുന്നു സമ്മേളനം വ്യാഴാഴ്ച  സമാപിക്കും. വൈകിട്ട് നാലിന് സമാപന പൊതുസമ്മേളനം പുന്നകൊമ്പിൽ വർഗീസ് നഗറിൽ പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top