11 August Thursday
ബാലശാസ്ത്ര കോൺഗ്രസ്

സംസ്ഥാന മത്സരത്തിലേക്ക് 
4 മിടുക്കർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
 
ബാലുശേരി
ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിലേക്ക് അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ട് ടീമുകൾ യോഗ്യത നേടി. 
രണ്ടു പ്രോജക്ടുകളും ഡിസംബർ നാലിന്‌ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിക്കും. പി എം ഹരിനന്ദന, എസ് ജെ ദേവനന്ദ എന്നീ പ്ലസ് വൺ സയൻസ് വിദ്യാർഥിനികളും ഫെബിൻ മിർഷാദ്, എസ് വി ജിതാനന്ദ് എന്നീ പ്ലസ്ടു സയൻസ് വിദ്യാർഥികളുമാണ് യോഗ്യത നേടിയത്. 
ഇത്തിൾകണ്ണിയുടെ വളർച്ചമൂലം അവിടനല്ലൂർ പ്രദേശത്തെ മാവുകളുടെ ഉൽപ്പാദനശേഷിയിലുണ്ടായ കുറവിനെപ്പറ്റിയുള്ള സമഗ്രപഠനമാണ് ഹരിനന്ദന, ദേവനന്ദ എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്. പൂനത്ത് പ്രദേശത്തെ കനാൽ സംവിധാനത്തിലുള്ള തകരാറുകളും പരിഹാരമാർഗങ്ങളുമാണ് ഫെബിൻ മിർഷാദ്, ജിതാനന്ദ് എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപികയായ ടി സി ഷീനയാണ് ഗൈഡ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top