കോഴിക്കോട്
നഗരമധ്യത്തിൽവച്ച് ശരീരത്തിൽ കയറിപ്പിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് പ്ലസ് വൺ വിദ്യാർഥിനി.. വളയം ഭൂമിവാതുക്കൽ കളത്തിൽ വീട്ടിൽ ബിജു (40)വിനെയാണ് പെൺകുട്ടി പൊലീസിന് കൈമാറിയത്. കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്
ബുധൻ രാവിലെ 8.30നായിരുന്നു സംഭവം. വിദ്യാർഥിനിയും കൂട്ടുകാരികളും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്യുഷൻ സെന്ററിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് ബിജു ആക്രമിച്ചത്. തുടർന്ന് വേഗത്തിൽ നടന്നുപോയ പ്രതി മറ്റൊരു പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്ലസ്വൺ വിദ്യാർഥിനി പ്രതിയെ പിടിച്ചു. കുതറിമാറാൻ ശ്രമിച്ചപ്പോൾ അടിക്കുകയുംചെയ്തു. വിദ്യാർഥിനിയുടെ ബഹളംകേട്ട് നാട്ടുകാരും പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായ പ്രതി ലീവിലാണെന്നാണ് മൊഴിനൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..