17 January Sunday

കർഷക സമരത്തിന്‌ കരുത്തേകാൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019
കുന്നമംഗലം 
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധ വിളംബരമായി ഉജ്വല റാലിയോടെ കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു. പോരാട്ടങ്ങൾക്ക്‌ ഊർജം പകർന്ന്‌ നൂറുകണക്കിന്‌ കർഷകർ പ്രകടനത്തിൽ അണിനിരന്നു. പ്രതികൂല കാലാവസ്ഥയിലും സ്‌ത്രീകളുൾപ്പെടെ പങ്കുചേർന്ന പ്രകടനം ജില്ലയിലെ കർഷക പ്രസ്ഥാനത്തിന്റെ കരുത്ത്‌ വിളിച്ചോതുന്നതായി.  
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഞായറാഴ്‌ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക് സെക്രട്ടറി പി വിശ്വനും വരവ് ചെലവ് കണക്കുകളെ സംബന്ധിച്ച്  ട്രഷറർ എം മെഹബൂബും മറുപടി പറഞ്ഞു. പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി. കാനത്തിൽ ജമീല, പി കെ മുകുന്ദൻ, കെ കെ ദിനേശൻ, വി വസീഫ് എന്നിവർ സംസാരിച്ചു. 
കുന്നമംഗലം സിന്ധു തിയറ്ററിനടുത്തുനിന്ന് ആരംഭിച്ച പൊതു പ്രകടനം പൊതുസമ്മേളന നഗരിയായ എം കേളപ്പൻ നഗറിൽ സമാപിച്ചു. വനിതാ ശിങ്കാരിമേളത്തിന്റെയും മയിലാട്ടത്തിന്റെയും അകമ്പടിയോടെയായിരുന്നു പ്രകടനം. കർഷകത്തൊഴിലാളി യൂണിയൻ, സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ചു. 
തുടർന്ന് എം കേളപ്പൻ നഗറിൽ നടന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. കെ എൻ ബാലഗോപാൽ, ജോർജ് മാത്യു, പി വിശ്വൻ, എം മെഹബൂബ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top