22 October Tuesday

അന്താരാഷ്ട്ര ക്യാൻസർ സെമിനാർ സമാപിച്ചു

സ്വന്തം ലേഖകൻUpdated: Monday Sep 2, 2019

 

 
കുന്നമംഗലം
ഒരു അവയവത്തിൽനിന്ന്‌ മറ്റ്‌ അവയവങ്ങളിലേക്ക്‌ പടരുന്ന ക്യാൻസറിനെ വരുതിയിലാക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്‌ത്‌ അന്താരാഷ്‌ട്ര ക്യാൻസർ സെമിനാർ. എം വി ആർ ക്യാൻസർ സെന്ററിൽ നടന്ന സമ്മേളനം ഇന്ത്യയിലെ ആദ്യകാല ക്യാൻസർ ചികിത്സാ വിദഗ്ധരിൽ ഒരാളും അഡയാർ ക്യാൻസർ സെന്ററിന്റെ ചെയർമാനുമായ ഡോ. വി ശാന്ത  ഉദ്ഘാടനം ചെയ്തു. 
എം വി ആർ ക്യാൻസർ സെന്റർ  മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാരിയർ അധ്യക്ഷനായി.  വിദേശ രാജ്യങ്ങളിലെയും രാജ്യത്തെയും എഴുനൂറോളം ഡോക്ടർമാർ പങ്കെടുത്തു. ഡോ. വി പി ഗംഗാധരൻ,  ഡോ.  പ്രമേഷ്,   ഡോ. പുർവിഷ് പരീഖ്,   റിട്ട. മെഡിക്കൽ ഓൺകോളജിസ്റ്റ്‌ ഡോ. ബാപ്സി ,  ഡോ. ജി കെ രാത്, ജപ്പാനിൽ നിന്നുള്ള  പ്രൊഫ. യോനെമുറ, പ്രൊഫ. ഇഷിഗാമി, ഇംഗ്ലണ്ടിൽ നിന്നുള്ള  ഡോ.  ഹഫീസ് മുഹമ്മദ് തുടങ്ങിയവരും   ക്യാൻസർ ചികിത്സയിൽ ഉപരിപഠനം  നടത്തുന്ന ഇരുന്നൂറോളം വിദ്യാർഥികളുമാണ്‌ പങ്കെടുത്തത്‌. 
 വൈകിട്ട്‌ നടന്ന   സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും സമ്മാനദാനവും  എം വി ആർ ക്യാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാരിയർ  നിർവഹിച്ചു.   സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സംക്ഷിപ്തം  പുസ്തകരൂപത്തിലാക്കി പ്രകാശനം ചെയ്തു.  ഓർഗനൈസിങ്‌ സെക്രട്ടറി ഡോ. സജീവൻ   റിപ്പോർട്ട് അവതരിപ്പിച്ചു. കെയർ ഫൗണ്ടേഷൻ ഡയറക്ടർ  ടി സിദ്ധിഖ് അധ്യക്ഷനായി. സെക്രട്ടറി  ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top