24 October Thursday

സർക്കാർ ജോലി: എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കും–-മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

 

പേരാമ്പ്ര
സർക്കാർ സർവീസിൽ എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. വൈജ്ഞാനിക പുരോഗതി നേടുകയെന്നതാണ് വികസനത്തിന്റെ അളവുകോലെന്നും മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും  സഹായിക്കാനാണ്‌ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. 
പേരാമ്പ്രയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്ററും മന്ത്രി ജലീൽ സന്ദർശിച്ചു. മന്ത്രി ടി പി രാമകൃഷ്ണൻ, സർവകലാശാല സിൻഡിക്കേറ്റംഗം കെ കെ ഹനീഫ എന്നിവർ പങ്കെടുത്തു. സെന്റർ പ്രിൻസിപ്പൽ പ്രൊഫ. ജമാൽ മന്ത്രിമാരെ സ്വാഗതം ചെയ്തു. 
പ്രധാന വാർത്തകൾ
 Top