14 August Sunday

യുഡിഎഫ്‌ പ്രമേയം പ്രതിഷേധത്തിൽ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
വടകര
വയനാട്‌ എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനുള്ള യുഡിഎഫ് ശ്രമം എൽഡിഎഫ് അംഗങ്ങൾ ചെറുത്തുതോൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് യുഡിഎഫ് പ്രമേയവുമായെത്തിയത്. എൽഡിഎഫ് ഇതിനെതിരായി രംഗത്തെത്തിയതോടെ യോഗത്തിൽ വാക്കുതർക്കവും ബഹളവുമായി. 
മൂന്നാമത്തെ അജൻഡയായി വന്ന രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച്‌ പ്രമേയം അവതരിപ്പിക്കാൻ സ്ഥിരംസമിതി അധ്യക്ഷൻ പി അബ്ദുറഹ്മാനാണ് രംഗത്തെത്തിയത്‌.
 ഇത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രമേയമാണെന്നും രാഷ്ട്രീയക്കളിക്കുള്ള വേദിയായി പഞ്ചായത്ത്‌ ഭരണസമിതിയെ മാറ്റാൻ അനുവദില്ലെന്ന നിലപാടുമായി എൽഡിഎഫ് അംഗങ്ങൾ എഴുന്നേറ്റതോടെ യോഗം ബഹളത്തിൽ മുങ്ങി.
 തികച്ചും രാഷ്ട്രീയക്കളിയാണ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെ യോഗത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധം പ്രകടിപ്പിക്കാൻ ഭരണസമിതി തയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.  പ്രതിഷേധങ്ങൾക്ക് എൽഡിഎഫ് അംഗങ്ങളായ ഗോപീനാരായണൻ, ടി വി സഫീറ, ഹംസ വായേരി, പി പി രാജൻ, പ്രസിന അരുകുറുങ്ങോട്ട്, രമ്യ പുലക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, സി വി രവീന്ദ്രൻ, കെ വി ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top