13 July Monday

പുതിയ രോഗികളില്ല, ഒരാൾക്ക്‌ രോഗമുക്തി

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

 കോഴിക്കോട് 

മെഡി. കോളേജിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന  തൃശൂർ സ്വദേശി രോഗമുക്തി നേടി. ജില്ലയിൽ തിങ്കളാഴ്‌ച  പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 66 കോഴിക്കോട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 32 പേർ ഇതിനകം രോഗമുക്തരായി.  55 കാരിയായ മാവൂർ സ്വദേശിനി സുലേഖ കഴിഞ്ഞ ദിവസം  മരിച്ചിരുന്നു.  33 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ 11 പേർ  കോഴിക്കോട്‌ മെഡി. കോളേജിലും 18 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ (എഫ്എൽടിസി) കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേർ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡി. കോളേജിലുമാണുള്ളത്.  
തിങ്കളാഴ്‌ച 65 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 5058 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4915 ഫലം ലഭിച്ചു.  4827   നെഗറ്റീവ് ആണ്.  143  ഫലം ലഭിക്കാനുണ്ട്.
7788 പേർ നിരീക്ഷണത്തിൽ; 
2474 പേർ പ്രവാസികൾ
 ജില്ലയിൽ  പുതുതായി വന്ന 454 പേർ ഉൾപ്പെടെ 7788 പേർ നിരീക്ഷണത്തിലുള്ളതായി ഡിഎംഒ  ഡോ. വി ജയശ്രീ അറിയിച്ചു. ഇതുവരെ 30,816 പേർ നിരീക്ഷണം പൂർത്തിയാക്കി.  110 പേരാണ്‌ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 80 പേർ മെഡിക്കൽ കോളേജിലും 30 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേരെ വിട്ടയച്ചു. 
തിങ്കളാഴ്‌ച വന്ന 223 പേർ ഉൾപ്പെടെ  2,474 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്. ഇതിൽ 597 പേർ കോവിഡ് കെയർ സെന്ററുകളിലാണ്‌.
  1849 പേർ വീടുകളിലും 28 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ  129   ഗർഭിണികളാണ്.
പ്രധാന വാർത്തകൾ
 Top