13 July Monday

കോവിഡ് മരണം മൃതദേഹം സംസ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 കുന്നമംഗലം

കോവിഡ് ബാധിച്ച് മരിച്ച മാവൂർ കൽപ്പള്ളി സ്വദേശിനി സുലേഖയുടെ മൃതദേഹം  കോഴിക്കോട് കണ്ണംപറമ്പ് പള്ളി കബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. കോവിഡ് മാർഗനിർദേശങ്ങൾക്കനുസൃതമായിരുന്നു സംസ്‌കാരം. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമായിരുന്നു സുലേഖയുടേത്. ബന്ധുക്കൾ മാവൂർ കൽപ്പള്ളിയിലെ പള്ളിയിൽ അടക്കണമെന്ന ആഗ്രഹം  കലക്ടർ സാംബശിവറാവുവിനെ അറിയിച്ചിരുന്നു. തുടർന്ന് കോർപറേഷൻ ഹെൽത്ത്‌ ഓഫീസർ ഡോ. ആർ എസ്‌ ഗോപകുമാര്‍ കൽപ്പള്ളിയിലെ പള്ളി കബർസ്ഥാൻ പരിശോധിച്ചു. കുന്നിന് മുകളിലും ജനവാസമേഖലയിലുമായിരുന്നു പള്ളി. സമീപത്ത് സ്‌കൂളും സ്ഥിതിചെയ്തിരുന്നു. ഇവിടെ പത്തടി താഴ്ചയിൽ കുഴിയെടുക്കാനും കഴിയുമായിരുന്നില്ല. യോജിച്ച സ്ഥലമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംസ്‌കാരം കണ്ണംപറമ്പിലേക്ക് മാറ്റിയത്. ചടങ്ങിൽ സുലേഖയുടെ രണ്ട് ബന്ധുക്കളും ഡോ. ഗോപകുമാറിനുപുറമെ എച്ച്ഐ വത്സൻ, ജെഎച്ച്ഐ മാരായ ടെയ്സൺ, ഷെമീർ, ആംബുലൻസ് ഡ്രൈവറായ രാജേഷ്, കോർപറേഷൻ വളന്റിയറായ ഫഹദ് എന്നിവരുമാണ് പങ്കെടുത്തത്.
പ്രധാന വാർത്തകൾ
 Top