ബാലുശേരി
കോക്കല്ലൂർ എരമംഗലം മിച്ചഭൂമിയിലെ നടവരമ്പത്ത് ബിനീഷിന്റെ (42) മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി ബാലുശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ച് 27ന് രാത്രിയിൽ അടുത്ത പ്രദേശത്തെ കരിയാത്തൻകോട്ട ക്ഷേത്രത്തിൽ ഉത്സവത്തിനായി പോയിരുന്ന ബിനീഷ് ബോധരഹിതനായി കിടക്കുന്നത് രാവിലെ നാട്ടുകാരാണ് ബന്ധുക്കളെ അറിയിച്ചത്. ഉടനെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയിരുന്നു. ഗുരുതരാവസ്ഥയിലായ ബിനീഷ് ശനിയാഴ്ചയാണ് മരിച്ചത്.
മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഉത്സവസ്ഥലത്ത് ഒരുകൂട്ടം ആളുകളുമായി തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിലാണ് ബിനീഷ് മരിച്ചതെന്നുമാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നും സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണമെന്നും പികെഎസ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..