03 June Wednesday
മാജിക്‌ വൈറൽ

വിശ്വസിക്കാം വാർത്തയും പത്രവും

വി വി രഗീഷ്Updated: Thursday Apr 2, 2020

മജീഷ്യൻ രാജീവ് മേമുണ്ട

വടകര
ആധികാരിക വിവരങ്ങൾ നമ്മളിലെത്തിക്കുന്ന പത്രങ്ങൾക്കെതിരെയുള്ള വ്യാജപ്രചാരണത്തെ തൂത്തെറിഞ്ഞ മാജിക്‌ വൈറലാകുന്നു. കോവിഡ് രോഗപശ്ചാത്തലത്തിൽ പത്രങ്ങൾ വൈറസ് വാഹകരാണെന്ന പ്രചാരണത്തിനെതിരെ മാജിക്കിലൂടെ ബോധവൽക്കരണവുമായി എത്തുകയാണ്‌ മജീഷ്യൻ രാജീവ് മേമുണ്ട. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്‌ മൂന്ന്‌ മിനിറ്റ്‌ ദൈർഘ്യമുള്ള വീഡിയോ പൊതുസമൂഹത്തിലെത്തിച്ചത്‌. 
കോവിഡ്‌ 19 പടരുന്നതിനേക്കാൾ വേഗത്തിൽ രോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും പടരുന്ന സാഹചര്യത്തിലാണ് പത്രമാധ്യമങ്ങൾക്കെതിരെയും വ്യാജ പ്രചാരണം വ്യാപകമായത്‌. എന്നാൽ ഇത്തരം വാർത്തകളെ ചെറുത്ത് തോൽപ്പിക്കാൻ പത്രമാധ്യമങ്ങൾക്കുമാത്രമേ കഴിയൂ എന്ന സന്ദേശം  സമൂഹത്തിലെത്തിക്കുകയാണ് മാജിക്കിലൂടെ. പ്രതീകാത്മകമായി പലതുണ്ടുകളായി കീറിമാറ്റിയ പത്രത്തെ വീണ്ടും സത്യത്തിന്റെ കണ്ണികൾ ചേർത്ത് ഒന്നാക്കി മാറ്റുന്നതാണ്  പ്രമേയം.   
 പൂർണമായും യന്ത്രസംവിധാനത്താൽ അച്ചടിച്ച്  വായനക്കാരുടെ കൈകളിലെത്തുന്ന പത്രങ്ങൾ വൈറസ്‌ വാഹകരല്ലെന്ന് മാജിക് അടിവരയിടുന്നു. ‘ ശാരീരിക അകലം സാമൂഹിക ഒരുമ’ എന്ന സന്ദേശം പകരുന്ന ബോധവൽക്കരണ മാജിക്കും  രാജീവ് മേമുണ്ടയുടേതായുണ്ട്.
പ്രധാന വാർത്തകൾ
 Top