കോഴിക്കോട്
റേഷൻ സബ്സിഡി വെട്ടിക്കുറക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിലും പാചകവാതക വിലവർധനക്കുമെതിരെ കർഷക തൊഴിലാളികൾ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. ‘ഞങ്ങളെ പട്ടിണിക്കിടരുത്’ എന്ന മുദ്രാവാക്യമുയർത്തി വൈകിട്ട് മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിന് കെഎസ്കെടിയു ജില്ലാ കൺവൻഷൻ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങാനും തീരുമാനിച്ചു.
കൺവൻഷൻ സംസ്ഥാന ജോ. സെക്രട്ടറി സി ബി ദേവദർശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. സെക്രട്ടറി കെ കെ ദിനേശൻ, സി ബാലൻ, പി ബാബുരാജ്, ഇ രമേശ്ബാബു, സി എച്ച് മോഹനൻ, എൻ എം ദാമോദരൻ, കെ എം ഗണേശൻ, എ പി സജിത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..