Deshabhimani

സ്‌കൂൾ പാചകതൊഴിലാളികൾ ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:45 AM | 0 min read

 

കോഴിക്കോട്‌ 
സ്‌കൂൾ പാചകത്തൊഴിലാളികൾ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുമ്പിൽ ധർണ നടത്തി. കേന്ദ്രസർക്കാർ ഉച്ചഭക്ഷണഫണ്ട്‌ വെട്ടിക്കുറയ്ക്കരുത്‌, കേന്ദ്രവിഹിതം കൃത്യമായി നൽകുക, വേതനം കുടിശ്ശികയാക്കാതെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു സമരം. സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ എം കുഞ്ഞിരാമൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി സി നാസർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്‌പ സ്വാഗതവും വി പി കമല നന്ദിയും പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home