നാദാപുരം
നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച കാസർകോട് ചെറുവത്തൂർ സ്വദേശി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്നയാളെ അന്വേഷക സംഘം തിരിച്ചറിഞ്ഞു. കണ്ണൂർ കേളകം സ്വദേശിയായ ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. നരിക്കാട്ടേരി സ്വദേശിനിയിൽ നിന്നാണ് അന്വേഷക സംഘത്തിന് യുവാവിനെക്കുറിച്ച് വിവരം ലഭിച്ചത്.
ശനി രാത്രി ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടന്ന ശ്രീജിത്തിനെ നാട്ടുകാർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് ശേഷം കാറിൽനിന്നും ഒരു യുവാവ് രക്ഷപ്പെടുന്ന ദൃശ്യം സമീപത്തെ സൂപ്പർ മാർക്കറ്റിൽനിന്നാണ് ലഭിച്ചത്. ശ്രീജിത്ത് കേളകം സ്വദേശിയായ ഇയാളെ മദ്യപിച്ച ബാറിൽ നിന്ന് പരിചയപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..