22 January Saturday

ചെലവുകുറഞ്ഞ സർജറികളുമായി 
സ്റ്റാർ കെയർ ഡേ കെയർ സർജറി സെന്റർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
വടകര
24 മണിക്കൂറിനുള്ളിൽ അഡ്മിഷനും സർജറിയും ഡിസ്ചാർജും പൂർത്തിയാക്കാൻ കഴിയുന്ന ചെലവ് കുറഞ്ഞ സർജറികളുമായി കോഴിക്കോട് തൊണ്ടയാട് ബൈപാസ് ജങ്ഷനിലെ സ്റ്റാർ കെയർ ഡേ കെയർ സർജറി സെന്റർ ശ്രദ്ധനേടുന്നു. 
എട്ട് സ്പെഷ്യാലിറ്റികളിലായി 80ലേറെ ചെറുതും വലുതുമായ സർജറികൾ ഈ വിഭാഗത്തിന്റെ കീഴിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ ആൻഡ് ലാപ്പറോസ്കോപ്പിക് സർജറി, വാസ്കുലാർ, പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്‌ഷൻ, ഗൈനക്കോളജി, യൂറോളജി, ഇഎൻടി, ഓർത്തോപീഡിക്, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ശസ്ത്രക്രിയാ രീതികളിൽ ജനറൽ, താക്കോൽ ദ്വാര, ലേസർ മാർഗങ്ങൾക്കൊപ്പം നൂതനമായ മറ്റുരീതികളും ലഭ്യമാക്കുന്നു. 
ജില്ലയിലെ മികച്ച ഡേ കെയർ സർജൻമാരുടെ സാന്നിധ്യം, പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഡേ കെയർ ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ എന്നിവ ഈ മുന്നേറ്റത്തിന് മുതൽക്കൂട്ടാകുന്നു. ഇതിലൂടെ ദീർഘമായ ആശുപത്രിവാസവും അവയിലുൾപ്പെടുന്ന ചെലവുകളും പരമാവധി ലഘൂകരിക്കാൻ സാധിക്കും. ഒക്ടോബർ 15ന് തുടങ്ങിയ ഡേ കെയർ സർജറി സെന്ററിൽ നൂറിലധികം സർജറികൾ ചാർട്ട് ചെയ്തതായും ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ. ആന്റണി, ഡോ. ഫവാസ്, ഡോ. മുനീർ, സാബിർ, വൈശാഖ് സുരേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top