16 January Saturday

കോവിഡ്‌ ബാധിതർക്ക്‌ ബൂത്തിലെ വോട്ട്‌ വൈകിട്ട്‌ ആറിനുശേഷം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
തിരുവനന്തപുരം 
വോട്ടെടുപ്പിന്റെ തലേന്ന്‌ പകൽ മൂന്നിനുശേഷം കോവിഡ്‌ സ്ഥിരീകരിക്കുന്നവർക്കും ക്വാറന്റീനിലാകുന്നവർക്കും പിപിഇ കിറ്റ്‌ ധരിച്ച്‌  ബൂത്തിലെത്തി വോട്ടുചെയ്യാം. പോളിങ്‌ അവസാനിക്കുന്ന സമയമായ വൈകിട്ട്‌ ആറിനുശേഷമാകും ഇവർക്ക്‌ അവസരം. ആറിനുമുമ്പ്‌ ഇവർ ബൂത്തിലെത്തിയില്ലെങ്കിൽ വോട്ടവകാശം വിനിയോഗിക്കാനാകില്ല. വോട്ടർമാർ ക്യൂവിലുണ്ടെങ്കിൽ അവരെല്ലാം വോട്ടുചെയ്‌തശേഷമാകും കോവിഡ്‌ ബാധിതർക്ക്‌ അവസരം നൽകുക. 
പോളിങ്‌ ഉദ്യോഗസ്ഥരും പിപിഇ കിറ്റ്‌ ധരിച്ചാകും ഇത്തരത്തിൽ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുക. ഏതെങ്കിലും സ്ഥാനാർഥിയോ ഏജന്റോ നിർബന്ധം പിടിച്ചാൽ, അകലം പാലിച്ചുനിന്ന്‌ മാസ്ക്‌‌ മാറ്റി തിരിച്ചറിയലിന്‌ അവസരം നൽകാമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു. എല്ലാ വോട്ടർമാരും കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. രോഗവ്യാപനത്തിന് സാധ്യത നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top