കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾക്ക് തുടക്കം. പോളിങ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കലക്ടറേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പൽ ഹാൾ, കൊയിലാണ്ടി മുനിസിപ്പൽ ഹാൾ എന്നിവിടങ്ങളിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിശീലനം. വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്ന വിധം, പോൾ മാനേജർ ആപ്പ് പ്രവർത്തനം തുടങ്ങി പോളിങ്ങുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരിശീലനം നൽകി.
പോളിങ് ഓഫീസർ, പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഓഫീസർ എന്നിവർക്കുള്ള പരിശീലനവും ആരംഭിച്ചു. ബ്ലോക്ക്/മുനിസിപ്പൽ ട്രെയിനർമാർ മുഖേന ബ്ലോക്ക് /മുനിസിപ്പൽ ഹാളുകളിൽ നടന്നുവരുന്ന പരിശീലനം രാവിലെയും വൈകിട്ടുമായി രണ്ട് ഘട്ടമായാണ് നടക്കുന്നത്. പോളിങ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ, ഫോമുകളുടെ പരിചയപ്പെടുത്തൽ, വോട്ടിങ് മെഷീൻ പരിശീലനം, പോളിങ് ഓഫീസിൽ ചെയ്യേണ്ട പ്രവർത്തനം, കോവിഡുമായി ബന്ധപ്പെട്ട് പോളിങ് കേന്ദ്രത്തിൽ പാലിക്കേണ്ട മുൻകരുതൽ, കോവിഡ് രോഗികളുടെ വോട്ടിങ് സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ, പിപിഇ കിറ്റ് ഉപയോഗിക്കേണ്ട വിധം, ഉപയോഗശേഷം നിക്ഷേപിക്കേണ്ട വിധം തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നൽകും. ഡിസംബർ നാലുവരെയാണ് പരിശീലനം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..