വടകര
കൊളരാട് തെരു തട്ടോളിക്കര- കാഞ്ഞിരക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. കരിയാട് നിന്ന് കുന്നുമ്മക്കരയിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ പള്ളിക്കുനി- മോന്താൽ കടവ് -കുഞ്ഞിപ്പള്ളി വഴി പോകേണ്ടതും, കുന്നുമ്മക്കര നിന്ന് തട്ടോളിക്കര വഴി മുക്കാളിയിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ തോട്ടുങ്ങൽ പീടിക -പട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് വഴിയും പോകണം.
കാക്കുനി–-- നമ്പാംവയൽ റോഡ് പ്രവൃത്തിയും കലുങ്ക് നിർമാണ പ്രവൃത്തിയും ആരംഭിക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. നമ്പാംവയൽ ഭാഗത്തുനിന്ന് കാക്കുനി ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളങ്ങരത്ത്–- അരൂർ–- ഗുളികപ്പുഴ റോഡ് വഴിയും കാക്കുനി ഭാഗത്തുനിന്ന് തിരികെ പോകുന്നവ കാവിൽ തീക്കുനി കുറ്റ്യാടി റോഡ് വഴിയും പോകണം.
ദേശീയപാതയിൽ പൂഴിത്തല മുതൽ കൈനാട്ടി വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..