17 January Sunday

ബീഫിന്‌ 20 രൂപ കുറച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കോഴിക്കോട്‌
ബീഫിന്‌ ചൊവ്വാഴ്‌ച മുതൽ വില കുറയ്‌ക്കാൻ ഓൾ കേരള മീറ്റ്‌ മർച്ചന്റ്‌സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനം. 20 രൂപ  കുറച്ച്‌ കിലോഗ്രാമിന്‌ 280 രൂപ‌ക്കാണ്‌ ബീഫ്‌ വിൽക്കുക. 
കോവിഡ്‌ പശ്ചാത്തലത്തിൽ കാലിച്ചന്തകൾ അടച്ചുപൂട്ടിയതാണ്‌ ബീഫ്‌‌ വില വർധിക്കാൻ കാരണം‌. ഇപ്പോൾ കാലികളുടെവില അൽപ്പം കുറഞ്ഞു. അതിന്റെ ഗുണം ജനങ്ങൾക്ക്‌ ലഭിക്കാനാണ്‌ വില കുറച്ചത്‌. യോഗത്തിൽ കെ പി എം സലീം അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌‌ ടി വി കുഞ്ഞായിൻകോയ, അബ്ദുൾ ഹമീദ്‌, ഗഫൂർ കിണാശേരി, ജെംഷീർ കുന്നമംഗലം, ലിബാസ്‌ എന്നിവർ സംസാരിച്ചു. ടി പി സാഹിദ്‌ സ്വാഗതവും ടി കെ സാദിക്ക്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top