17 January Sunday

പ്രത്യേക പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോറം- വിതരണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കോഴിക്കോട്‌‌
കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിലുള്ളവർക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റൽ ബാലറ്റിനുള്ള  അപേക്ഷാ ഫോമുകൾ  വിതരണത്തിന് തയ്യാറായി.   പ്രത്യേക പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ, കോവിഡ്  പോസിറ്റീവ്, ക്വാറന്റൈൻ സംബന്ധിച്ച സാക്ഷ്യപത്രം, സമ്മതിദായകന്റെ സത്യപ്രസ്താവന, സാക്ഷ്യപ്പെടുത്തിയ പട്ടിക തുടങ്ങിയവയാണ് വിതരണത്തിനെത്തിയത്. ഇവ അടുത്ത ദിവസങ്ങളിൽ   വരണാധികാരികൾക്ക് വിതരണം ചെയ്യും.  
അഞ്ച് മുതൽ 13ന് വൈകിട്ട് മൂന്നുവരെ കോവിഡ് പോസിറ്റീവായവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. അതിനു ശേഷം കോവിഡ് പോസിറ്റീവായവർക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ  പിപിഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാൻ അവസരമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top