17 January Sunday

കർഷക സമരത്തിന് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
വടകര
രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്ഇബി ജീവനക്കാരുടെയും ഓഫീസർമാരുടെയും  സംയുക്ത സംഘടനയായ എൻസിസിഒഇഇഇ.   വടകര ഡിവിഷനിലെ കെഎസ്ഇബി ജീവനക്കാർ ഐക്യദാർഢ്യ പ്രകടനം നടത്തി. 
വടകര പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സൗത്ത് സെക്‌ഷന്റെ നേതൃത്വത്തിൽ നടന്ന പ്രകടനവും വിശദീകരണ യോഗവും ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡി ദിബിൻദാസ് ഉദ്ഘാടനം ചെയ്തു.
 വി പി സുധീരൻ അധ്യക്ഷനായി.  സുരേഷ് ചെറിയാണ്ടി, ടി റീജിഷ്, എം വി ഷൈജു,  കെ കെ ദിനേശൻ, വി കെ  അനുപ് കുമാർ എന്നിവർ സംസാരിച്ചു.  
വടകര വൈദ്യുതി ഭവന് മുന്നിൽ വിശദീകരണ യോഗം വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി പി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. 
പ്രീതികേശൻ അധ്യക്ഷനായി. സുരേഷ്, അനൂപ്, രമ്യ എന്നിവർ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top