17 January Sunday

ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
വടകര
പെട്രോൾ, ഡീസൽ വില വർധനക്കെതിരെ ഓട്ടോ- ടാക്സി തൊഴിലാളികളുടെ വ്യാപക പ്രതിഷേധം.  തുടർച്ചയായി പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ജില്ലയിൽ  പ്രതിഷേധ പ്രകടനവും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണയും നടത്തി. കോവിഡ് വ്യാപനം മൂലം ഗതാഗത മേഖലയിലെ തൊഴിലാളികൾ കടുത്ത  പ്രതിസന്ധിയാണ് നേരിടുന്നത്. 
ഏഴു മാസക്കാലമായി തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ധന വില വർധിപ്പിച്ച് ഗതാഗത മേഖലയുടെ നട്ടെല്ലൊടിക്കുകയാണ്. ഇതിനെതിരെ ഗതാഗത മേഖലയിലെ തൊഴിലാളികൾ യോജിച്ച്‌ അണിനിരക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ്‌ യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top