23 September Saturday

ദേശീയ ഗെയിംസ് : 
സോഫ്റ്റ്‌ ടെന്നീസ് ടീമിനെ ആര്യ നയിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
കോഴിക്കോട്‌
ഗുജറാത്തിൽ നടക്കുന്ന 36ാം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീം തിങ്കളാഴ്‌ച  യാത്ര തിരിക്കും. വനിതാ ടീമും  മിക്സഡ് ഡബിൾസ് ടീമുമാണ് ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.  ഏഴ്‌ മുതൽ 11 വരെയാണ്‌  മത്സരം. തികഞ്ഞ മെഡൽ പ്രതീക്ഷയോടെയാണ് 10 അംഗ സംഘം യാത്ര തിരിക്കുന്നത്‌.  സോഫ്റ്റ്‌ ടെന്നീസ് ഏഷ്യൻ ഗെയിംസ് മത്സര ഇനമാണെങ്കിലും ദേശീയ ഗെയിംസിൽ ആദ്യമായാണ് ഉൾപ്പെടുത്തിയത്.   ടീമിനെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർഥിയായ സി  ജി ആര്യ നയിക്കും. ജെ ചൈതന്യ (വൈസ് ക്യാപ്റ്റൻ ), ബി  സഞ്ജു, ആർ  അക്ഷര, ദിയ പോളി, ആർ  വിനിമയ എന്നിവർ വനിതാ ടീം അംഗങ്ങളും ടി  സി ഷാമിൽ മിക്സഡ് ഡബിൾസ് ടീം അംഗവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top