24 September Friday

ഷോപ്പ് ഉടമ ലോക്ഡൗണിൽ കുടുങ്ങി; 
വളർത്തു മൃഗങ്ങളും പക്ഷികളും ചത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

പാറക്കടവിൽ പെറ്റ് ഷോപ്പിൽ വളർത്തു മൃഗങ്ങൾ ചത്ത നിലയിൽ

സ്വന്തം ലേഖകൻ 
നാദാപുരം 
പാറക്കടവിലെ പെറ്റ്ഷോപ്പിലെ ജീവികൾ ഭക്ഷണവും വെള്ളവും കിട്ടാതെ  ചത്തു.  വിൽപ്പനക്കായി വച്ച മുയലുകൾ, പൂച്ച, ലൗ ബേർഡ്സ്, അലങ്കാര മത്സ്യങ്ങൾ എന്നിവയാണ് ചത്തത്‌.   ഷോപ്പ്‌ ഉടമ കോവിഡ്‌ ലോക്‌ഡൗണിൽ   ബംഗളൂരിൽ കുടുങ്ങി  നാട്ടിലേക്ക്‌ വരാൻ സാധിക്കാത്തതായിരുന്നു അരുമകൾക്ക്‌ വിനയായത്‌.  
പാറക്കടവ് വളയം റോഡിലെ അൽ നബീർ പെറ്റ് ഷോപ്പ് ഉടമ  നാസറാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ സാധിക്കാതെ കുടുങ്ങിയത്. ശനിയാഴ്‌ച കടയിൽനിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ കട തുറന്ന് നോക്കിയപ്പോഴാണ്ജീവികൾ ചത്തത്‌  കണ്ടത്.
 പെരുന്നാളിന്റെ ഒരു ദിവസം മുമ്പാണ് നാസർ ബംഗളൂരുവിലേക്ക് പോയത്‌. പെരുന്നാൾ കഴിഞ്ഞ് പാറക്കടവിലേക്ക് മടങ്ങാനിരിക്കെ ട്രിപ്പിൾ ലോക്ഡൗണിൽ കുടുങ്ങുകയായിരുന്നു.   ഭക്ഷണം കൊടുക്കാനും പരിപാലിക്കാനും പാറക്കടവ് സ്വദേശിയെ ഏൽപ്പിച്ചിരുന്നതായി നാസർ പറഞ്ഞു. നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും, മൃഗ സംരക്ഷണ വകുപ്പിലും വിവരം അറിയിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top