04 August Tuesday
അശ്വിനി ആശുപത്രി അടച്ചു

ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കൊയിലാണ്ടി 
ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം അശ്വിനി ഹോസ്പിറ്റൽ അടച്ചു. നഗരസഭയിലെ 41-ാം വാർഡിൽ താമസിക്കുന്നയാൾക്ക് പനി ലക്ഷണം ഉണ്ടായതിനെ തുടർന്ന്  കഴിഞ്ഞ 24ന് പകൽ മൂന്നുമുതൽ 27ന് പകൽ 10.-30വരെ നാലു ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പനി കുറവുണ്ടാകാത്തതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആശുപത്രി അടയ്‌ക്കാൻ ആരോഗ്യവിഭാഗം നിർദേശിക്കുകയായിരുന്നു.  മേപ്പയ്യൂരിലെ കോവിഡ് സ്ഥിരീകരിച്ച ആൾ 25ന് രാവിലെ കൊല്ലത്തെ ഒരു ഫോൺ റീച്ചാർജ്‌ കടയിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് കടയും അടച്ചിടും. രണ്ട് സ്ഥലങ്ങളിലായി നിരവധി പേർ സമ്പർക്കപ്പട്ടികയിലുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top