03 August Monday

മേപ്പയ്യൂരിൽ നാലുപേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
മേപ്പയ്യൂർ
സലഫി കോളേജിൽ വെള്ളിയാഴ്ച 260 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയ വ്യക്തിയുടെ ബന്ധുക്കളും നാലാമൻ മഞ്ഞക്കുളം റേഷൻ കടയിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച നാലു പേരുമായി അടുത്ത സമ്പർക്കം പുലർത്തിയവരിലാണ് വെള്ളിയാഴ്ച ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതോടെ മേപ്പയ്യൂർ പഞ്ചായത്തിലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ റേഷൻ കടകളിൽ  പ്രവർത്തിക്കുന്നവരാണ്. പോസിറ്റീവ് ആയ വ്യക്തികളുമായി 21 മുതൽ സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ വ്യക്തികളും അവർ ഇപ്പോൾ താമസിക്കുന്ന വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണം. ഇവർ വാർഡ് റാപ്പിഡ് റെസ്പോൺസ് ടീമിന് വിവരം നൽകണം. ഇന്നത്തെ റിസൾട്ട് നെഗറ്റീവ് ആയവരും 14 ദിവസം ക്വാറന്റൈനിൽ തുടരണം. തിങ്കളാഴ്ച കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ റീനയും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ മഹേഷും 
അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top