23 September Wednesday

ഋതുഭേദങ്ങളുടെ ഗായകന് ‘സമർപ്പണം’

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കോഴിക്കോട്‌
മുഹമ്മദ്‌ റഫിയുടെ 40–-ാം ചരമവാർഷികത്തിൽ അദ്ദേഹം ആലപിച്ച 40 ഗാനങ്ങൾ കോർത്തിണക്കി മറുനാടൻ മലയാളിയും നടനും ഗായകനുമായ അമ്പിളി വി ശ്രീധറിന്റെ ‘സമർപ്പൺ’. ജൂലൈ ഒന്നുമുതൽ ഫേസ്‌ബുക്കിലായിരുന്നു മുഹമ്മദ്‌ റഫിയുടെ പാട്ടുകൾ ശ്രീധർ‌ പാടി പോസ്റ്റ്‌ ചെയ്‌തത്‌. വെള്ളിയാഴ്‌ച വരെ 33 പാട്ടുകളാണ്‌ ഫേസ്‌ബുക്കിൽ പങ്കുവച്ചത്‌. റഫിയുടെ ചരമവാർഷികദിനമായ വെള്ളിയാഴ്‌ച രാത്രി ഏഴര മുതൽ എട്ടരവരെ ഫേസ്‌ബുക്ക്‌ ലൈവിലൂടെ ഏഴ്‌ പാട്ടുകളും പാടിയതോടെ ‘സമർപ്പൺ’ പൂർത്തിയായി.
സുഖ്‌ കേ സബ്‌ സാഥി, പുകാർതാ ചലാ ഹൂം, മേ കഹീ കഭീ ന ബന്ദ്‌‌ ജാവൂ, തേരി ആംഖോ കേ, തേരേ മേരേ സപ്‌നേ അബ്‌ ഏക്‌ രംഗ്‌ ഹേ തുടങ്ങി ആസ്വാദകർ നെഞ്ചേറ്റിയ നിരവധി ഗാനങ്ങളാണ് ‘സമർപ്പൺ’ എന്നുപേരിട്ട ഫേസ്‌ബുക്ക്‌ അനുസ്‌മരണത്തിൽ പാടിയത്‌. കോട്ടയം ആർപ്പൂക്കര സ്വദേശിയായ ശ്രീധറിന്‌ മാതാപിതാക്കളിൽനിന്നാണ്‌ റഫിയുടെ വരികൾ പകർന്നുകിട്ടിയത്‌. പാടിപ്പാടി റഫിയുടെ കടുത്ത ആരാധകനായി. പ്രൊഫഷണൽ ഗായകനാകണം എന്നായിരുന്നു ആഗ്രഹമെങ്കിലും ജീവിത സാഹചര്യങ്ങൾ പ്രവാസിയാക്കി. 
റഫിയുടെ മുഴുവൻ പാട്ടുകളുടെയും ശേഖരം ശ്രീധറിന്റെ കൈവശമുണ്ടായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ചപ്പോൾ ദുബായ്‌ കരാമയിലെ ചാരിറ്റബിൾ ട്രസ്‌റ്റിന്‌ ഇവ സംഭാവനചെയ്‌തു. റഫിയുടെ പാട്ടുകൾ കോർത്തിണക്കി ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശത്തും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌. ഇപ്പോൾ ഹൈദരാബാദിൽ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി നടത്തുന്നു. നാല്‌ തമിഴ്‌ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top